മുഖ്യമന്ത്രി വിളിച്ച് ഹണി റോസിന് പിന്തുണ അറിയിച്ചു; ആഢംബര കാറില്‍ മുങ്ങിയ ബോബി ചെമ്മണ്ണൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പില്‍

നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അതീവ രഹസ്യമായി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് റിപ്പോര്‍ട്ടുകള്‍. ഹണി റോസ് പരാതി ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഫോണിലൂടെ താരത്തിന് എല്ലാവിധ നിയമ നടപടികള്‍ക്കും പിന്തുണ അറിയിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് വിവാദ വ്യവസായിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഇടപെടലോടെ കേസില്‍ ബോബി ചെമ്മണ്ണൂരിന് ഇളവുകള്‍ ഒന്നും നല്‍കേണ്ടെന്നും പ്രതിയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു. വയനാട്ടിലേക്ക് കടന്ന ബോബിയെ അതീവ രഹസ്യമായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂര്‍ വയനാട്ടിലേക്ക് കടന്നതായി പൊലീസ് മനസിലാക്കിയിരുന്നു. ഇതോടെ വയനാട് പൊലീസിന്റെ ശക്തമായ
നിരീക്ഷണത്തിലായി പ്രതി. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മേപ്പാടിയിലെ എസ്റ്റേറ്റിനോടനുബന്ധിച്ച റിസോര്‍ട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. അതിനൊന്നും സമയം നല്‍കാതെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിലവില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയ്‌ക്കെതിരെയുള്ള പരമാവധി തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിനുശേഷം ബോബിയുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം