എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ തോൽക്കും, വീണ്ടും പരീക്ഷ എഴുതണം

സംസ്ഥാനത്തെ എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ പരീക്ഷയിൽ തോൽക്കും. ആ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 8 മുതൽ 24 വരെ അധിക ക്ലാസുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30ന് ഫലപ്രഖ്യാപനം നടത്തും.

സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയത്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/വിഷയങ്ങളിൽ വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കണം. ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും.

ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടെയുള്ള അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥമാർ, അധ്യാപകർ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചപ്പോൾ അവരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ