കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് കെ.സി വേണുഗോപാല്‍

നരേന്ദ്രമോദി എത്ര പരിശ്രമിച്ചാലും കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന മഹാരാഷ്ട്രയിലും നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു

രാജ്യത്തെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നിയമ  ഭേദഗതിക്കെതിരായ പോരാട്ടത്തിന് രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുകയും അവസാനത്തെ കോണ്‍ഗ്രസുകാരനും മരിച്ചു വീഴുന്നതു വരെ പൗരത്വ നിയമ ഭേദഗതിക്കെതിരേ പോരാട്ടം തുടരുകയും ചെയ്യുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേര്‍ന്നുള്ള പോരാട്ടമാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും സംസ്ഥാനത്തെ കാര്യങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആലപ്പുഴ ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ നടത്തിയ ഭരണഘടനാസംരക്ഷണ സമരം ഉദ്ഘാടനം ചെയ്ത കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ 78 പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍