ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറക്കിയത്. സുരക്ഷിതമേഖലയിലുള്ളതും ഭാഗികമായി നശിച്ചതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ലെന്നും ഉത്തരവില്‍ പറയുന്നു.

ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കില്‍ പുനരധിവാസത്തിന് അര്‍ഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അര്‍ഹതയുള്ളു. ദുരന്തമേഖലയിലെ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകായാണെങ്കില്‍ വാടകക്കാരന് പുതിയ വീടിന് അര്‍ഹതയുണ്ട്.

വാടക വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് പുനരധിവാസ പ്രകാരം വീട് നല്‍കും.വാടകക്ക് വീട് നല്‍കിയ ആളിന് വേറെ വീടില്ലെങ്കില്‍ അവര്‍ക്കും പുതിയ വീട് അനുവദിക്കും. ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മാണത്തിലിരുന്ന വീടുകള്‍ നശിച്ചക്കുകയോ നോ ഗോ സോണിലോ ആണെങ്കില്‍ പുതിയ വീട് നല്‍കും. ഒരു വീട്ടില്‍ താമസിക്കുന്ന കൂട്ടുകൂടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ പുതിയ വീട് നല്‍കും.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല