ക്രിസ്ത്യൻ നാടാർ സംവരണം; സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിരിച്ചയച്ചു

ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിരിച്ചയച്ചു. ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സിംഗിൾ ബഞ്ച് തന്നെ കേസ് പരിഗണിക്കട്ടെ എന്നും ചീഫ് ജസ്ററിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിക്കുകയായിരുന്നു.

സംവരണ പട്ടികയിൽ ഇല്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാ​ഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് സ്റ്റേ ചെയ്ത സിം​ഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് തിരിച്ചയച്ചത്. വിഷയത്തിൽ ഇടക്കാല ഉത്തരവ് മാത്രമാണ് സിം​ഗിൾ ബെഞ്ച് പുറപ്പെടുവിച്ചതെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.

പിന്നോക്ക വിഭാഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതായി സർക്കാർ അറിയിച്ചു. മറാത്ത സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവ് കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് സംവരണം സ്റ്റേ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ അപ്പീൽ.

സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകമാകുമോ എന്ന് പരിശോധിക്കാനും ഡിവിഷന്‍ ബെഞ്ച്, സിംഗിൾ ബെഞ്ചിന് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച രേഖകൾ സിംഗിൾ ബെഞ്ചിന് മുന്നിൽ ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ ഹർജി സമർപ്പിച്ചാൽ വേഗത്തിൽ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പിന്നോക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ നൂറ്റിരണ്ടാം ഭേദ​ഗതി പ്രകാരം, രാഷ്ട്രപതിയുടെ തീരുമാനം വേണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ടിയാൽ വിലയിരുത്തിയാണ് നാടാർ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധിക സം‌വരണം ഏർപ്പെടുത്തി ഫെബ്രുവരി ആറിന് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്