'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്ത് കുഞ്ഞുങ്ങളാണെന്ന് സാമൂഹ്യനീതി-വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്ന് ശിശുസംരക്ഷണ സ്ഥാപനങ്ങളിലെത്തി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച വിജയം കൈവരിച്ച കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തത്തിൽ തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയറിൽ സംഘടിപ്പിച്ച വിജയോത്സവം 2026 സമ്മേളനവും സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ നിന്ന് വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഉപഹാരസമർപ്പണവും കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ, എക്സൈസ് വകുപ്പിന്റെ ‘മയക്കില്ല കേരളം’ എന്നീ ലഹരിവിരുദ്ധ ക്യാമ്പയിനുകളെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

‘നോ’ എന്ന് പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് ഒന്നിൻ്റെയും അവസാനമല്ലെന്നും, പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലെന്നും കുട്ടികൾ മനസ്സിലാക്കണം. വ്യക്തിപരമായ വിഷമങ്ങൾ വിശ്വസ്തരായവരോട് തുറന്നുപറഞ്ഞ് പരിഹരിക്കാൻ തയ്യാറാകണം. പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകാനും കഴിയണം എന്നും മന്ത്രി പറഞ്ഞു.

Latest Stories

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു