ഒന്നാം ക്ലാസില്‍ കുട്ടികള്‍ കുറഞ്ഞു; രണ്ടു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ കൂടുതല്‍ കുട്ടികള്‍, കണക്ക് വിശദീകരിച്ച് വി. ശിവന്‍കുട്ടി

ഈ വര്‍ഷം സ്‌കൂളുകളില്‍ പ്രവേശനം നേടിയവരുടെ കണക്കുകള്‍ നിയമസഭയില്‍ വിശദീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി കുറവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 45573 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.

സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 37522 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 348741 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. എന്നാല്‍ ഇത്തവണ 303168 പേര്‍ മാത്രമാണ് പ്രവേശനം നേടിയിരിക്കുന്നത്.

അതേസമയം രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുമുണ്ട്. 119970 കുട്ടികളാണ് കൂടുതലായി ഈ ക്ലാസുകളിലേക്ക്  എത്തിയിരിക്കുന്നതെന്നും മന്ത്രി രേഖമൂലം നിയമസഭയെ അറിയിച്ചു.

അധ്യയന വര്‍ഷം ആരംഭിച്ച് ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ ഹാജര്‍ നില അടിസ്ഥാനമാക്കിയാണ് പുറത്തുവിട്ടിരിക്കുന്ന കണക്ക്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്