പള്ളി സംരക്ഷിക്കാന്‍ കുട്ടികളുടെ ചോര ചിന്തി സത്യം ചെയ്യല്‍; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥനയ്ക്കിടെ കുട്ടികളുടെ വിരലില്‍ നിന്ന് രക്തം ചിന്തിച്ച് “സത്യം” എന്നെഴുതിച്ചെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ആണ് സ്വമേധയാ കേസെടുത്തത്.

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ യാക്കോബായ സഭയുടെ അഖില മലങ്കര സഭ സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥന കൂട്ടായ്മയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പള്ളി തര്‍ക്കത്തിന്‍റെ പേരില്‍ വിളിച്ചു കൂട്ടിയ സമര കൂട്ടായ്മയില്‍ ചില കുട്ടികള്‍ സൂചിമുന കുത്തി വിരലില്‍ മുറിവുണ്ടാക്കി പൊടിഞ്ഞ ചോര കൊണ്ട് സത്യം എന്ന് പേപ്പറില്‍ എഴുതുകയായിരുന്നു എന്നാണ് വാര്‍ത്ത.

സമാധാനപരമായി സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും കുട്ടികള്‍ക്ക് അവകാശം ഉണ്ടെങ്കിലും മൈനര്‍ ആയ കുട്ടികള്‍ ഇതിന്‍റെ ഭാഗമായി ചോര ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. 18 വയസ്സിനു താഴെയുള്ളവര്‍ ആണെങ്കില്‍ നടപടി സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി