മുഖ്യമന്ത്രി വി. ഡി. സതീശന്റെ ഗുരുവായൂർ സന്ദർശനത്തിനിടെ ആചാരലംഘനമുണ്ടായെന്ന് പരാതി. മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ കോടികൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗുരുവായൂർ സന്ദർശനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും വീഴ്ച പറ്റിയെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘കോടതി ഉത്തരവ് ഒരു മന്ത്രിയും ലംഘിച്ചിട്ടില്ലെന്നാണ് ചെയർമാൻ എന്ന നിലയിൽ എന്റെ വിശ്വാസം. രേഖകൾ നോക്കിയാലേ അതിനെ കുറിച്ച് പറയാൻ സാധിക്കുകയുള്ളു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിയമാനുസരണമാണ് വന്നത്. വിഐപി എന്ന പരിഗണന നൽകിയിട്ടില്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ. ആചാരലംഘനം സംഭവിച്ചിട്ടുണ്ടെങ്കിൽ ഇനി ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും’ ഗോപിനാഥ് പറഞ്ഞു. ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയും ക്ഷേത്രപരിസരത്ത് അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഗുരാവായൂരിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സന്ദർശനം നടത്തിയത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.