വര്‍ണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ചു; വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിച്ചു; ശാരദാ മുരളീധരന്‍ ഔദ്യോഗിക ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ വ്യക്തിയെന്ന് മുഖ്യമന്ത്രി

നിലപാടുകളും പ്രവര്‍ത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വരുദ്ധ പ്രവര്‍ത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളെ ചീഫ് സെക്രട്ടറി എന്ന നിലയില്‍ മാതൃകാപരമായി ഏകോപിപ്പിച്ചു.

വ്യക്തി ശുദ്ധി നിലനിര്‍ത്തി പ്രവര്‍ത്തന മികവ് ശാരദ മുരളീധരന്‍ തുടര്‍ന്നു എന്നത് ശ്രദ്ധേയമാണ്. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പുരുഷ മേധാവിത്ത സമൂഹത്തില്‍ ഭരണ വൈദഗ്ധ്യം കൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് ഒപ്പമോ മുകളിലോ ആണെന്ന സന്ദേശം സൃഷ്ടിക്കാന്‍ ശാരദാ മുരളീധരനായി. സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുള്ളപ്പോള്‍ സാമൂഹിക ദുഷിപ്പുകള്‍ക്കെതിരായി പ്രതികരിച്ച വ്യക്തിയാണ് ശാരദ.

പാലിയേറ്റിവ് കെയര്‍, മാലിന്യ മുക്തം നവകേരളം, ആദിവാസി ഉന്നമനം, മനുഷ്യക്കടത്ത് നിരോധിക്കല്‍, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകകള്‍ തീര്‍ക്കാനും കഴിഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ ജനകീയ പ്രാതിനിധ്യവും മാനുഷികതയും പുലര്‍ത്താന്‍ കഴിഞ്ഞു. സാമ്പത്തിക അച്ചടക്കം പുലര്‍ത്തുകയും കേന്ദ്രതലത്തില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങളില്‍ സത്വര നടപടികളെടുക്കാനും ചീഫ് സെക്രട്ടറി എന്ന നിലയില്‍ സാധിച്ചു.

ജാതി, മത, വര്‍ണ വിവേചനങ്ങളിലൂടെ സമൂഹത്തില്‍ ഭിന്നപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ആക്ടിവിസ്റ്റെന്ന നിലയില്‍ വര്‍ണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിക്കാനും ശാരദ മുരളീധരന് കഴിഞ്ഞു. കര്‍മോല്‍സുകതയാര്‍ന്ന വ്യക്തി ജീവിതത്തിന്റെയും സേവനത്തിന്റെയും നല്ല കാലം ശാരദാ മുരളീധരന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ശാരദാ മുരളീധരന് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിശ്വാസവും പ്രതീക്ഷയുമായി കേരളം മാറുന്നു എന്നതില്‍ അഭിമാനമുണ്ടെന്ന് ശാരദ മുരളീധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ ഇഷ്ടപ്പെട്ട ജോലികള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യവും സന്തോഷവുമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ യും ജനകീയാസൂത്രണത്തിന്റെയും ആരംഭത്തില്‍ പങ്കാളിയാകാനും അത് കേരള സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ അറിയാന്‍ കഴിഞ്ഞതും മികച്ച അനുഭവമാണ്.

കുടുംബശ്രീയിലൂടെ വീടുകളിലും സമൂഹത്തിലും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്ക് വഹിക്കാനായി. മാലിന്യ സംസ്‌കരണത്തില്‍ നാം കൊണ്ടുവന്ന മാറ്റങ്ങളെ ലോകം അംഗീകരിക്കുന്നു. സുസ്ഥിര വികസന മാതൃകകളും കരുതലും ഉള്‍പ്പെടുന്ന പദ്ധതികള്‍ നടപ്പിലാക്കുന്ന സംസ്ഥാനമെന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഔദ്യോഗിക ജീവിതത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ശാരദാ മുരളീധരന്‍ പറഞ്ഞു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്