സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവകലാശാലകളെ അസ്ഥിരപ്പെടുത്താനുള്ള സമീപനമാണ് കേന്ദ്ര സർക്കാരും യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്‌സ് കമ്മീഷനും (യുജിസി) സ്വീകരിക്കുന്നതെന്ന് യുജിസിയുടെ പുതിയ ചട്ടങ്ങളെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും പുതിയ യുജിസി ചട്ടങ്ങൾ സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിന് ഭീഷണിയാണെന്ന് ദ്വിദിന ‘അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ സമ്മേളനം’ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

“തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭകൾ രൂപീകരിക്കുന്ന നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. അത്തരം സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്നത് ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും അത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.” പിണറായി പറഞ്ഞു.

അദ്ധ്യാപക നിയമനത്തിനോ സമാനമായ കാര്യങ്ങൾക്കോ ​​മിനിമം യോഗ്യത നിശ്ചയിക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ലെന്നും സർക്കാർ അത്തരം ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്നും എന്നാൽ യുജിസി അതിരുകൾ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം നടപടികൾ പിന്തുടരുന്നതിലൂടെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ തകർച്ചയിലേക്ക് നയിക്കുമെന്നും അത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വഴിയൊരുക്കുന്ന രീതിയിലുമാകുമെന്ന് തിരിച്ചറിയുന്നതിൽ യുജിസിയും കേന്ദ്ര സർക്കാരും പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഇതിനകം നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. അവയിൽ പലതും യുജിസി ചട്ടങ്ങൾ പോലും പാലിക്കുന്നില്ല. ഈ ശ്രമങ്ങൾ തുടർന്നാൽ, അവ പൊതു സർവ്വകലാശാലകളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, യുജിസിയുടെ തന്നെ കെട്ടുറപ്പ് തകർക്കുകയും ചെയ്യും.” മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ