രത്തൻ ഖേൽക്കർ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രത്തൻ ഖേൽക്കർ വിവാദത്തിന്റെ അടിസ്ഥാനമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചീഫ് ഇലക്ട്രൽ ഓഫിസറെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ കൊടുക്കുന്ന പാനലിൽ നിന്നാണെന്ന് പറഞ്ഞ വി ഡി സതീശൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ട്രൽ ഓഫിസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമോ എന്നും ചോദിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ചീഫ് ഇലക്ട്രൽ ഓഫിസറായിരുന്ന നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ ജോലി ചെയ്തിട്ടുണ്ട് എന്ന് വി ഡി സതീശൻ പറഞ്ഞു. അതേസമയം ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ബംഗാളിൽ വ്യാപകമായി എസ്ഐആറിൽ നിന്നും വോട്ടുകൾ നീക്കം ചെയ്തുവെന്ന പരാതിയുണ്ടായിരുന്നു. ഇവിടത്തെ ചീഫ് ഇലക്ട്രർ ഓഫിസറെപ്പറ്റി അങ്ങനെയൊരു പരാതി ഒരു പാർട്ടിക്കും ഇല്ലായിരുന്നു. ഇവിടെ ആകെ ചില പരാതികൾ പറഞ്ഞത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന താനായിരുന്നു. രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേൽക്കറാണോ എന്ന് ചോദിച്ച വി ഡി സതീശൻ നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയ്ക്ക് വേണ്ടി കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും പറഞ്ഞു.