ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് മുഖ്യമന്ത്രി; ചരിത്രംകുറിച്ച് വിദ്യാഭ്യാസ വകുപ്പ്

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേീബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ.ആര്‍ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. സുപ്രിയ എ ആര്‍, കെ ബി പി എസ് എം ഡി സുനില്‍ ചാക്കോ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കും.

ജനകീയ, വിദ്യാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, എന്നീ നാല് മേഖലകളിലായി പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1, 3, 5, 7, 9 ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ വര്‍ഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അതില്‍ പത്താം ക്ലാസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട്അച്ചടി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.

ഈ വര്‍ഷം പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളില്‍ കുട്ടികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവര്‍ത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു. സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസ്. ന്റെ നേതൃത്വത്തില്‍ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.

Latest Stories

ലോകത്തിലെ ഏറ്റവും വിലയേറിയ മരം; വില സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും കൂടുതൽ

പ്രശാന്ത് നീൽ ചിത്രത്തിൽ ടൊവിനോക്കൊപ്പം ആ മലയാളി താരവും, സിനിമയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

IND vs ENG: “100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതുപോലെ അവനെ കൈകാര്യം ചെയ്യണം”; ഇന്ത്യൻ ടീം മാനേജ്മെന്റിനോട് മുൻ താരം

IND vs ENG: സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ജോ റൂട്ടിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ്

മിഥുന്റെ മരണത്തിൽ കടുത്ത നടപടിയുമായി സർക്കാർ; സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തു

പണം നല്‍കിയാല്‍ കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരി വസ്തുക്കളും സുലഭം, മൊബൈല്‍ ഉപയോഗിക്കാനും സൗകര്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവുമെന്ന് ഗോവിന്ദച്ചാമി

നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; പ്രതിഷേധസൂചകമായി പർദ ധരിച്ച് പത്രിക സമർപ്പിക്കാനെത്തി സാന്ദ്ര തോമസ്

മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണമിത്; 'കാന്താര' പോലുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ക്രെഡിറ്റ്: മനസുതുറന്ന് ജയറാം

ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം; പരാതി 39 വർഷം മുമ്പ് കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ കേസിൽ

ദുൽഖർ നിർമ്മിക്കുന്ന ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ടീസർ അപ്ഡേറ്റ് പുറത്ത്, റിലീസിന് ഒരുങ്ങി നസ്ലിൻ ചിത്രം