ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയില്‍ സിപിഎമ്മും സഞ്ചരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫിന്റെ പുതുയുഗയാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണെന്നാണ് വി ഡി സതീശന്‍ പരിഹസിച്ചത്. തീക്കൊള്ളികൊണ്ടാണ് ഇവര്‍ തലചൊറിയുന്നതെന്നും വര്‍ഗീയവാദികള്‍ക്ക് സിപിഎം പന്തംകൊളുത്തി കൊടുക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും വേണ്ടെന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വോട്ടുബാങ്ക് കയില്‍െവച്ചോ, വര്‍ഗീയത വേണ്ടെന്നും അതില്‍നിന്നൊരു മാറ്റമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എണ്ണി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു വി ഡി സതീശന്‍.

ആശുപത്രികളില്‍ മരുന്നില്ല. വൈദ്യുതി ബോര്‍ഡ് കടക്കെണിയിലായി. 4000 കോടി കടത്തിലാണ് വാട്ടര്‍ അതോറിട്ടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം കോടി രൂപ നല്‍കാനുണ്ട്.

ഈ സര്‍ക്കാര്‍ കേരളത്തെ എവിടെയെല്ലാം തകര്‍ത്തോ അതെല്ലാം പുനരുജ്ജീവിപ്പിക്കുമെന്ന ഉറപ്പും വി ഡി സതീശന്‍ നല്‍കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല നെയ്യാറ്റിന്‍കരയില്‍ പുതുയുഗയാത്രയ്ക്ക് സ്വീകരണം നല്‍കിയ യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി തുടങ്ങിയിടത്തുതന്നെയാണ് വിഴിഞ്ഞം നില്‍ക്കുന്നതെന്നും ശബരിമല സ്വര്‍ണം കട്ടതല്ലാതെ മറ്റു നേട്ടമൊന്നും സര്‍ക്കാരിനില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കര നിയോജകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ എസ്.കെ.അശോക് കുമാര്‍ അധ്യക്ഷനായി. കാട്ടാക്കടയിലെ സ്വീകരണയോഗം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

Latest Stories

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

7ാം ദിവസം പിടിയില്‍, ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ സിറിയക് വാഗമണിലെ റിസോര്‍ട്ടില്‍ അറസ്റ്റില്‍; മകനെ ഒളിവില്‍ പാര്‍പ്പിച്ച അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു

ഇറാനിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇസ്രയേലല്ല, യുഎസ്?; അന്വേഷണവുമായി സൈനിക ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ!

സുഖോയ് അപകടം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

'അമിതമായ ലാളന കിട്ടിയത് കൊണ്ടാകും ശശി പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്, തെറ്റ് തിരുത്തിയാൽ പി.കെ. ശശിയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാം: എൻ. എൻ. കൃഷ്ണദാസ്