സഹകരണ ബാങ്കുകള്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങള്‍; പാപ്പരായ കേരള സര്‍ക്കാരിന്റെ ഗാരന്റിക്ക് പുല്ലുവിലയാണെന്ന് ചെറിയാന്‍ ഫിലിപ്പ്

രാഷ്ട്രീയ സംരക്ഷണമെന്ന നെറ്റിപ്പട്ടം കെട്ടിയ കൊലകൊമ്പന്മാരാണ് സഹകരണ മേഖലയില്‍ വാഴുന്നതെന്നു ചെറിയാന്‍ ഫിലിപ്പ്. അഴിമതിപ്പിശാചുകളായ ചില രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണ നിക്ഷേപം വിദേശ ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ആണ്. പഴയ ബ്ലേഡ് കമ്പനികള്‍ പോലെ ചില സഹകരണ ബാങ്കുകള്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുക്കുപണ്ടം കാണിച്ചാണ് ചിലര്‍ ബാങ്ക് മേധാവികളുടെ മൗനാനുവാദത്തോടെ ലക്ഷങ്ങള്‍ സ്വര്‍ണ വായ്പയായി എടുത്തിട്ടുള്ളത്. സഹകരണ ബാങ്കുകളില്‍ തട്ടിപ്പിനു വിധേയരായവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് പറയുന്നത് ക്രൂരമായ ഫലിതമാണ്.
സര്‍ക്കാര്‍ ഗാരന്റിയുള്ള കെ.ടി.ഡി.എഫ്.സിയിലെ നിക്ഷേപകര്‍ ഇപ്പോള്‍ നീര്‍ക്കയത്തിലാണ്. ജനങ്ങളുടെ നിക്ഷേപത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി ബാങ്കിലെയും കേരള ബാങ്കിലെയും പണം കടമെടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ നിത്യനിദാന ചെലവുകള്‍ നടത്തുന്നത്. പാപ്പരായ കേരള സര്‍ക്കാരിന്റെ ഗാരന്റിക്ക് പുല്ലുവിലയാണെന്നുംചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഷ്ട്രീയ മുഖം നോക്കാതെ ശക്തമായ നിയമ നടപടികളിലൂടെ സഹകരണ രാക്ഷസന്മാരെ തുറുങ്കിലടക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ സംരക്ഷണമെന്ന നെറ്റിപ്പട്ടം കെട്ടിയ കൊലകൊമ്പന്മാരാണ് സഹകരണ മേഖലയില്‍ വാഴുന്നത്. അഴിമതി പിശാചുകളായ ചില രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണ നിക്ഷേപം വിദേശ ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ആണ്. പഴയ ബ്ലേഡ് കമ്പനികള്‍ പോലെ ചില സഹകരണ ബാങ്കുകള്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളാണ്. മുക്കുപണ്ടം കാണിച്ചാണ് ചിലര്‍ ബാങ്കു മേധാവികളുടെ മൗനാനുവാദത്തോടെ ലക്ഷങ്ങള്‍ സ്വര്‍ണ്ണ വായ്പയായി എടുത്തിട്ടുള്ളത്.

സഹകരണ ബാങ്കുകളില്‍ തട്ടിപ്പിനു വിധേയരായവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് പറയുന്നത് ക്രൂരമായ ഫലിതമാണ്. സര്‍ക്കാര്‍ ഗാരന്റിയുള്ള കെ.ടി.ഡി.എഫ്.സിയിലെ നിക്ഷേപകര്‍ ഇപ്പോള്‍ നീര്‍ക്കയത്തിലാണ്. ജനങ്ങളുടെ നിക്ഷേപത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി ബാങ്കിലെയും കേരള ബാങ്കിലെയും പണം കടമെടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ നിത്യനിദാന ചെലവുകള്‍ നടത്തുന്നത്. പാപ്പരായ കേരള സര്‍ക്കാരിന്റെ ഗാരന്റിക്ക് പുല്ലുവിലയാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ