'ചെന്നിത്തലക്ക് ആഭ്യന്തരം, വി ഡി സതീശന് ധനകാര്യം...'; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, പട്ടിക ഗവർണർക്ക് കൈമാറി

വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം. അതേസമയം പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ

സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം

കെ മുരളീധരൻ – ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ

എ പി അനിൽകുമാർ – റവന്യൂ

പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം

എം ലിജു – സഹകരണം , എക്സൈസ്

റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് – കൃഷി

കെ എ തുളസി – പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്

ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ – ശിശു സംരക്ഷണം,ക്ഷീര വികസനം

ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലികുട്ടി – വ്യവസായം,ഐ ടി

എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

കെ എം ഷാജി – തദ്ദേശ സ്വയം ഭരണം

മോൻസ് ജോസഫ് – ജലവിഭവ വകുപ്പ് , ഇറിഗേഷൻ

പി കെ ബഷീർ – പൊതുമരാമത്ത്

വി ഇ അബ്ദുൽ ഗഫൂർ – ഫിഷറീസ് , സാമൂഹ്യനീതി

അനൂപ് ജേക്കബ് – ഭക്ഷ്യ പൊതുവിതരണം

സി.പി ജോൺ-ഗതാഗതം

ഷിബു ബേബി ജോൺ – വനം വകുപ്പ്

Latest Stories

'തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്'; വിമർശിച്ച് രാഹുൽ ഗാന്ധി

മെലോനിക്ക് 'മെലഡി' സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ ട്രെൻഡായി 'മെലോഡി' ഹാഷ്ടാഗ്

മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; പ്രതി ശ്രീറാം വെങ്കിട്ടരാമൻ മാത്രം

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗിക്കേണ്ട, സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

'ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം' ; മറുപടിയുമായി നടി റിനി ആൻ ജോർജ്

'തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം, എം ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം'; തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളിൽ യെല്ലോ അലർട്ട്

'അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു... എംഎല്‍എ ആകുന്നതിന് മുന്‍പ് മരിച്ചുപോയതാണ് രണ്ടുപേരും'; പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി