കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനായി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേന്ദ്രവനംമന്ത്രിക്ക് അയച്ച കത്തില്‍ എകെ ശശീന്ദ്രന്‍ ആവശ്യപ്പെടുന്നു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ അക്രമകാരികളായ വന്യജീവികളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അത് സംസ്ഥാനം ചെയ്തില്ല എന്ന വിമര്‍ശനമടക്കം കേന്ദ്രം ഉന്നയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കേന്ദ്ര ത്തെ സമീപിച്ചിരിക്കുന്നത്. 1971 ലെ കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.