മുകേഷ് രാജിവയ്‌ക്കേണ്ടതില്ല, സിദ്ദിഖിനെ ഉടന്‍ അറസ്റ്റ് ചെയ്യും; ലൈംഗിക പീഡന പരാതിയില്‍ നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷന്‍ അധ്യക്ഷ

ലൈംഗിക പീഡന ആരോപണം നേരിടുന്ന കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന് പിന്തുണയുമായി വനിതാ കമ്മീഷന്‍. മുകേഷ് നിലവില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതുകൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പി സതീദേവിയുടെ നിലപാട്.

എന്നാല്‍ ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ നടക്കുന്നതായും വനിത കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും സതീദേവി അറിയിച്ചു.

ടെലിഫോണിലൂടെയാണ് ദേശീയ വനിതാ കമ്മീഷന്‍ ബന്ധപ്പെട്ടതെന്നും എന്നാല്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ദേശീയ വനിതാ കമ്മീഷന്‍ എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഹേമ കമ്മിറ്റിയാണോ സന്ദര്‍ശന വിഷയം എന്നറിയില്ലെന്നും സതീദേവി പറഞ്ഞു.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം