അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഴഞ്ഞാഴി എന്നതാണ് ധനമന്ത്രിയുടെ മറുപടി; ധവളപത്രം ഇറക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മന്ത്രി പറയുന്നത്. ആരും ആരുടേയും അടിമയല്ല. അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

പറഞ്ഞ കണക്കുകളില്‍ ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ മറുപടിയില്ല, പകരം വാമനപൂജയെന്നൊക്കെയാണ് പ്രതികരണം. പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു. കുടിശിക വന്നത് കൃത്യമായ നടപടികള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനാലാണെന്നും കണക്കുകള്‍ പറയുന്നതല്ലാതെ മന്ത്രിമാര്‍ ആരുംതന്നെ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

നെല്ല് സംഭരണത്തിന് കേന്ദ്രം 378 കോടി നല്‍കിയെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പണം സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകര്‍ക്കു നല്‍കിയോ അതോ കേരളീയം പരിപാടിക്ക് ചെലവാക്കിയോ എന്നും പരിഹസിച്ചു. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ആരെന്ന് വ്യക്തമാണ്. കേന്ദ്രം വര്‍ധിപ്പിച്ച താങ്ങുവിലയല്ല നല്‍കുന്നത്. കാര്യങ്ങള്‍ ചെയ്യാതെ പഴി കേന്ദ്രത്തിന്റെ തലയില്‍ വക്കാനാണ് ശ്രമം. പറഞ്ഞ കാര്യങ്ങളില്‍ ധവളപത്രം ഇറക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.ല

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ