ചീമേനിയിലും അതിരപ്പള്ളിയിലും ആണവോര്‍ജ്ജ നിലയത്തിനുള്ള പഠനം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം; പഠനത്തെ കുറിച്ച് അറിവില്ലെന്ന് മന്ത്രിയുടെ ഓഫീസ്

ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനായി ചീമേനിയിലും അതിരപ്പള്ളിയിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം പഠനം ആരംഭിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആണ് പഠനം ആരംഭിച്ചിരിക്കുന്നത്. കെഎസ്ഇബിയാണ് പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്.

എന്നാല്‍ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നയരൂപീകരണം നടത്തിയിട്ടില്ല. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ചീമേനിയിലും അതിരപ്പള്ളിയിലും നടത്തുന്ന പഠനത്തെ കുറിച്ച് അറിവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി ആണവോര്‍ജ്ജ നിലയത്തിനുള്ള സ്ഥലം കണ്ടെത്താനാണ് പദ്ധതി. അതിരപ്പള്ളിയില്‍ നേരത്തെ ഹൈഡ്രോളിക് പവര്‍ പ്രോജക്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. സമാനമായി ചീമേനിയില്‍ കല്‍ക്കരി പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോജക്ട്് ഉപേക്ഷിക്കുകയായിരുന്നു.

Latest Stories

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ