സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. ഒഎസ്എം (ഓണ്‍ സ്ക്രീൻ മാർക്കിങ്) സംവിധാനം ചോദ്യം ചെയ്ത് എൻ എസ് യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ് ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക്കിയത്. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ഡൽഹിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്. സ്വകാര്യ സ്കൂളുകൾ, ഡൽഹി സർക്കാർ നടത്തുന്ന സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൾമാർ അടക്കം പ്രതിനിധികൾ അടങ്ങുന്ന സമിതിയെയും ഇതിനായി നിയോഗിച്ചു. ഉത്തക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കി. എന്നാൽ തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്.

Latest Stories

ജനസംഖ്യാ സ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര: ജനനനിരക്കിലെ ചരിത്രപരമായ ഇടിവും പുതിയ വികസന പ്രതിസന്ധികളും

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ, ഉത്തരവാദി വനംവകുപ്പ്'; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം

"ഓഡിറ്റർമാർ കണ്ടില്ലേ, നിക്ഷേപകർ ചോദിച്ചില്ലേ? ₹15 ലക്ഷം കോടിയുടെ ദുരൂഹത”രാജേഷ് എക്സ്പോർട്സ് കേസിലെ അദൃശ്യ ചോദ്യങ്ങൾ?

'സമാധാനമായി ഒന്ന് കരയാൻ വേണ്ടി ആ മകൻ ഉറക്കെ വിളിച്ചുപറയുന്നു, ഇതൊരിക്കലും മാധ്യമപ്രവർത്തനമല്ല... ഇതൊരുതരം വികൃതമനോഭാവമാണ്'; സുപ്രിയ

പിഎംശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതിന്റെ പേരിൽ ഒരു നയാപൈസ പോലും ലഭിച്ചിട്ടുമില്ല; മന്ത്രി പറയുന്നത് പച്ച നുണ: വി ശിവൻകുട്ടി

'ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരം, രേവന്ത്‌ റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാർ പശ്ചാത്തലം'; പിണറായി വിജയൻ