'പൂച്ച ഇറച്ചി വില്പനയ്ക്ക്'; കൊച്ചിയിൽ വ്യത്യസ്തമായ പ്രതിഷേധം അറിയിച്ച് 'പെറ്റ'

സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്‌തമായ രീതിയിൽ പ്രതിഷേധം നടത്തി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് (പെറ്റ). പൂച്ചകളുടെ പാവകളെ നിരത്തിവെച്ച് മറൈൻഡ്രൈവിലാണ് കൗതുകകരമായ പ്രതിഷേധം നടന്നത്. അന്താരാഷ്ട്ര പൂച്ച ദിനമായ ഓഗസ്റ്റ് ട്ട് (ഇന്ന്) മുന്നോടിയായിരുന്നു പ്രതിഷേധം.

പൂച്ച ഇറച്ചി വില്പനയ്ക്ക് എന്നറിയിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓർഗനൈസർ ഹിരാജ് ലജ്ജാനി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. അതേസമയം പൂച്ചകളെ കഴിക്കാൻ സാധാരണ മനുഷ്യർക്ക് സാധിക്കാറില്ല. പൂച്ചയെ ഭക്ഷിക്കാത്തവർ മറ്റു മത്സ്യ – മാംസങ്ങളും ഭക്ഷിക്കരുതെന്ന് പെറ്റ ഓർഗനൈസർ ഉത്ഘർഷ് ഗാർഗ് പറഞ്ഞു.

മൃഗങ്ങൾ നമ്മുടേതല്ലെന്നും അവയെ പരീക്ഷണം നടത്തുന്നതോ, കഴിക്കുന്നതോ, വിനോദത്തിന് ഉപയോഗിക്കുന്നതോ, അവയിൽ നിന്നുള്ള ഉത്പന്നങ്ങൾ ധരിക്കുന്നതോ തെറ്റാണെന്നും ഉത്ഘർഷ് ഗാർഗ് കൂട്ടിച്ചേർത്തു. സസ്യാഹാരങ്ങളിൽനിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ലഭിക്കുമെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു മനുഷ്യൻ വർഷത്തിൽ 200 മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്നുവെന്നും ഉത്ഘർഷ് ഗാർഗ് പറഞ്ഞു.

എല്ലാ വർഷവും ഓഗസ്റ്റ് 8 ന് നടക്കുന്ന ഒരു ആഘോഷമാണ് അന്താരാഷ്ട്ര പൂച്ച ദിനം. 2002-ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ ആനിമൽ വെൽഫെയർ ആണ് ദിവസം രൂപവൽക്കരിച്ചത്. പൂച്ചകൾക്ക് അവബോധം നൽകാനും അവയെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള വഴികളെക്കുറിച്ച് പഠിക്കാനുമുള്ള ദിവസമാണിത്.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി