നാല് വയസുകാരനെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

തൊടുപുഴയില്‍ നാല് വയസുകാരനെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ച് തൊടുപുഴ പോക്‌സോ കോടതി. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദിനാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ് ശിക്ഷ.

21 വര്‍ഷത്തില്‍ 19 വര്‍ഷം കഠിന തടവാണ്. ഇത് കൂടാതെ മൂന്നു ലക്ഷത്തി എണ്‍പത്തി ഒരായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. നാല് വയസുകാരന്റെ സഹോദരന്‍ പ്രതിയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണു കുട്ടിയെ അരുണ്‍ മര്‍ദിച്ചത്. ഏഴു വയസുകാരനാണ് മരിച്ചത്. കൊലപാതക കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.

ഏഴു വയസുകാരന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട കുട്ടിയും നാല് വയസുകാരനും പീഡനത്തിന് ഇരയായിതായി കണ്ടെത്തി. തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.

Latest Stories

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍