ജോലി വാഗ്ദാനം ചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

ജോലി വാഗ്ദാനം ചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുമ്പ് മണ്ണാര്‍കാട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇയാള്‍ക്കെതിരെ എസ് സി, എസ് ടി ആക്ട് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ പിഴവുണ്ടായെന്നും ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഘട്ടത്തില്‍ പ്രശോഭിന് ജാമ്യം അനുവദിക്കരുതെന്നും അങ്ങനെയെങ്കില്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലായിട്ടുള്ളതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയാണെങ്കില്‍ അതില്‍ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാല്‍ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താന്‍ കഴിയില്ലെന്നും പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോള്‍ മാത്രമാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും പ്രശോഭ് വത്സന്‍ പറഞ്ഞിരുന്നു.

Latest Stories

നഗരങ്ങളുടെ കേരളത്തിനായി ഭരിക്കുമ്പോൾ മറക്കപ്പെടുന്ന ജനങ്ങളുടെ കേരളം; ഗ്രാമങ്ങളെ ഉപേക്ഷിച്ച മന്ത്രിസഭ

ഹരിപ്പാട് ആർത്തവവേദനയെന്നു പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ 19കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

'മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം'; ഹൈക്കോടതിയുടെ നിർണായക വിധി, ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് സമൻസ് അയക്കും

അമ്മ നേതൃത്വം ഗ്രൂപ്പുകളായി മാറി, അൻസിബ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

മുനമ്പം ഭൂമി: ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടി പൂര്‍ത്തിയാക്കാനെന്ന് വഖഫ് ബോര്‍ഡ്; പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ലിംഗനീതി, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, ഡിജിറ്റൽ ഉൾക്കൊള്ളൽ എന്നിവ കേന്ദ്രീകരിച്ച കേരളത്തിന്റെ പുതിയ വയോജന നയത്തിന്റെ ആവശ്യകത

നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

വി ഡി സതീശന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; നിർമല സീതാരാമനെയും കാണും

പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകരുടെ തെരുവ് യുദ്ധം; പൊലീസ് ലാത്തി വീശിയിട്ടും പിന്തിരിയാതെ പ്രവർത്തകർ