പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രം പ്രചരിപ്പിച്ച കേസ്; സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക പ്രവര്‍ത്തകനായ സജി എലിമണ്ണിലാണ് അറസ്റ്റിലായത്. കേസിലെ പതിനൊന്നാം പ്രതിയാണ് ഇയാള്‍. യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവരടക്കം 12 പേരാണ് പ്രതികള്‍. മറ്റുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

2021 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് കാറില്‍ വച്ച് ജ്യൂസ് നല്‍കി മയക്കിക്കിടത്തിയ ശേഷം നഗ്നചിത്രങ്ങള്‍ എടുത്തുവെന്നാണ് പരാതി. ചിത്രങ്ങള്‍ കാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. കേസെടുത്ത് നാല് ദിവസത്തിനകമാണ് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവല്ല കുറ്റപുഴയില്‍ നിന്നുമാണ് സജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കേസിലെ മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടില്ലെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സിപിഎം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതെന്ന് ആരോപണ വിധേയര്‍ പറഞ്ഞിരുന്നു. അതിനാല്‍ പാര്‍ട്ടി തലത്തിലും അന്വേഷണം നടത്താന്‍ സിപിഎം തീരുമാനിച്ചട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ