റെയ്ഡിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച കേസ്; അഞ്ച് സിപിഐഎം പ്രവർത്തകർ റിമാൻഡിൽ

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെയും മകളുടേയുമടക്കം വീടുകളിൽ പരിശോധന നടത്തിയതിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകർ റിമാൻഡിൽ. മറ്റ് നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉൾപ്പടെ ചുമത്തിയടുത്ത കേസിൽ ഒൻപത് പ്രതികൾ പിടിയിലായത്.

അനിൽകുമാർ, കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതിൽ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പേർ ഉണ്ടോയെന്നു ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.

സംഭവത്തിൽ പോലീസ് മേധാവിയിൽ നിന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നേരിട്ടു വിശദീകരണം തേടിയിരുന്നു. പിണറായി വിജയന്റെ വീടിനു മുന്നിൽ സിപിഐഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടും മതിയായ സേനാംഗങ്ങളെ വിന്യസിക്കാതിരുന്നതും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്താതിരുന്നതും വീഴ്ച്ചയെന്നാണ് വിമർശനം.

Latest Stories

'സ്റ്റേഷനിൽ വെച്ച് അപമാനിച്ചു, ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; പൊലീസിനും ലക്ഷ്മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ

'മോദിക്കെതിരെ പിണറായി വിജയൻ ഒരക്ഷരം മിണ്ടുന്നില്ല, 10 വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു'; മന്ത്രി എ പി അനിൽകുമാർ

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാല് സംസ്ഥാനങ്ങളില്‍ ബിജെപി തലപ്പത്ത് അഴിച്ചുപണി; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി അധ്യക്ഷന്‍, ഹരിയാനയില്‍ അര്‍ച്ചന ഗുപ്ത

'ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റി'; ഒടുവിൽ സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

വെൽഡിങ് അടർന്നു, തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

‘ഇഡിക്കെതിരായ ആക്രമണം പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സിപിഐഎം – ഡിവൈഎഫ്‌ഐ സൂത്രം’; വിമർശിച്ച് ദേവന്‍

ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ; അക്രമം ഇങ്ങനെ ഒന്നുമല്ലെന്ന് സ്വരാജ്, സ്വാഭാവിക പ്രതിഷേധമെന്ന് വി ശിവൻകുട്ടി

'തൊഴിലാളിയുടെ ഉപജീവനമാർ​ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്, കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്'; എഎ റഹീം

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പിയെ പിടികൂടി വിജിലൻസ്; വ്യവസായിയിൽ നിന്ന് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ