ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

മാസപ്പടി കേസുമായി ബന്ധപ്പെട്ട മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ലാത്തിച്ചാർജ് നടത്താത്തതിൽ പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. അക്രമികൾക്ക് നേരെ എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന് കമ്മിഷണര്‍ ചോദിച്ചു. ഉന്നത നിര്‍ദേശം ലഭിച്ചില്ലെന്ന് പൊലീസുകാര്‍ മറുപടി നല്‍കി.

ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ചോദ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. നിലവില്‍ 26 പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇഡിയുടെ മൂന്ന് വാഹനങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. പ്രവര്‍ത്തകരെ കൂടാതെ നേതാക്കളുടെ കൂടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്.

കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്‌ഐടി പ്രതികളെ ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉള്‍പ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍, സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Stories

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി