എല്‍ദോസ് എം.എല്‍.എക്ക് എതിരായ കേസ്: മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേര്‍ത്തു

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേര്‍ത്തു. അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. മാധ്യമ പ്രവര്‍ത്തകനായ രാഗം രാധാകൃഷ്ണനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

തടഞ്ഞുവച്ച് മര്‍ദ്ദിച്ചു, ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കാന്‍ ശ്രമിക്കല്‍, സ്ത്രീത്വ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തിരുന്നു. ഈ കേസിലാണ് നാല് പേരെ കൂടി പ്രതി ചേര്‍ത്തിരിക്കുന്നത്.

ഈ കേസിലെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 31 ന് കോടതി വിധി പറയും. ഈ വിധി വരും വരെ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?