ഹെല്‍മറ്റ് വെയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ; യുവാവിന് മോട്ടോര്‍ വാഹനവകുപ്പിന്റെ വിചിത്ര നോട്ടീസ്

ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കാറുടമയ്ക്ക് നോട്ടീസ്. സ്വന്തമായി കാര്‍ മാത്രം ഉള്ളയാള്‍ക്കാണ്  ഹെല്‍മറ്റ് വച്ചില്ലെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് വിചിത്രമായ നോട്ടീസ് അയച്ചിരിക്കുന്നത്.  തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി എ. അജിത് കുമാറിനാണ് 500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവാവ്.

ക്യാമറയില്‍ പതിഞ്ഞ ബൈക്കിന്റെ ചിത്രം സഹിതമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാറിന്റെ രജിസ്ട്രേഷന്‍ നമ്പറിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിലും കാര്‍ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഹെല്‍മറ്റ് വയ്ക്കാത്തതിനാണ്. നോട്ടീസില്‍ കാണിച്ചിരിക്കുന്ന പേരും വിലാസവും വാഹന നമ്പറും അജിത്തിന്റേത് തന്നെയാണ്. എന്നാല്‍ ചിത്രത്തില്‍ ഉള്ളത് ബൈക്കാണ്.

കെ.എല്‍ 21 ഡി 9877 ആണ് അജിത്തിന്റെ കാറിന്റെ നമ്പര്‍. നോട്ടീസിലെ ചിത്രത്തിലേത് 9811 എന്നാണ്. അത് തെറ്റിദ്ധരിച്ചാവാം നോട്ടീസ് മാറി വന്നതെന്നാണ് കരുതുന്നത്.

2021 ഡിസംബര്‍ 7 ലെ നിയമലംഘനത്തിന്റ പിഴയുടെ നോട്ടീസാണ് വന്നിരിക്കുന്നത്. സംഭവത്തില്‍ ഉടനെ പരാതി നല്‍കാനാണ് തീരുമാനം. വീടിനടുത്തുള്ള സിമന്റ് കടയിലാണ് അജിത് ജോലി ചെയ്യുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ