അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതിമാര്‍ മരിച്ചു, മകന് പരിക്ക്

പത്തനംതിട്ട ആടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ദമ്പതിമാര്‍ പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവരുടെ മകന്‍ നിഖില്‍ രാജിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിഖിലിനെ കോട്ടയം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അടൂര്‍ ഏനാത്ത് പുതുശ്ശേരിഭാഗത്ത് വെച്ചാണ് അപകടം. അടൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

എതിര്‍ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് മേലേതില്‍ വീട്ടില്‍ ജിതിന്‍, അജാസ് മന്‍സില്‍ അജാസ്, പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് നാട്ടുകാരാണ് ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അഗ്‌നിശമന വിഭാഗമെത്തി റോഡില്‍ ചിതറി കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Latest Stories

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറവ് തന്നെ, ഏറ്റവും ഉയര്‍ന്ന പോളിംഗ് പശ്ചിമ ബംഗാളില്‍

പരിശീലകസ്ഥാനത്തേക്കു ഗംഭീര്‍ ഒരു മികച്ച ചോയ്‌സ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ടി20 ലോകകപ്പ് 2024:ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്...; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്