'ക്യാപ്റ്റൻ-മേജർ തർക്കം, നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു'; കെപിസിസി യോഗത്തിൽ നേതാക്കൾക്ക് വിമർശനം

കെപിസിസി യോഗത്തിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എൻ. ശക്തൻ രംഗത്ത്. ക്യാപ്റ്റൻ-മേജർ തർക്കത്തിലാണ് ശക്തൻ വിമർശനം ഉന്നയിച്ചത്. നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന് ശക്തൻ പറഞ്ഞു. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും യോഗത്തിൽ വിമർശനം ഉണ്ടായി.

ചില നേതാക്കളുടെ ഭാഗത്തുനിന്ന് മിതത്വം ഉണ്ടാകുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിൻ്റേത് എന്നപേരിൽ പട്ടിക പ്രചരിക്കുന്നു. അതിനു പിന്നിൽ ഏത് ശക്തികൾ ആണെന്ന് കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം മിഷൻ 25 ന് വേഗം പോരെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്റ്റനെന്നും രമേശ് ചെന്നിത്തലയെ മേജറെന്നുമുള്ള വിശേഷണങ്ങൾ ഉയർന്ന് വന്നത്. താൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേസമയം ക്യാപ്റ്റൻ എന്നു വിളിച്ചിട്ടുണ്ടെങ്കിൽ, രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല മേജർ ആണെന്നും വി.ഡി സതീശൻ മറുപടി നൽകിയിരുന്നു.

പിന്നാലെ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോൺഗ്രസ്‌ രംഗത്തെത്തി. സംസ്ഥാന ക്യാമ്പിലെ സംഘടനാ പ്രമേയത്തിലാണ് യൂത്ത് കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. ‘ക്യാപ്റ്റൻ’, ‘മേജർ’ വിളികൾ നാണക്കേടെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും പ്രമേയ ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടാണെന്നും ക്യാമ്പിൽ വിമര്‍ശനമുയര്‍ന്നു. ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ക്യാപ്റ്റൻ, മേജർ വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനമുയര്‍ന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്