ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ സ്റ്റേജ് ക്യാരിയറായി സര്‍വീസ് നടത്താനാകില്ല; നിയമം ലംഘിച്ചാല്‍ പിഴ ചുമത്താമെന്ന് ഹൈക്കോടതി

ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരിയറായി സര്‍വീസ് നടത്താനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ പെര്‍മിറ്റ് നിയമങ്ങള്‍ ലംഘിച്ച് സര്‍നവനീസ് നടത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി വിഷയത്തില്‍ ഉത്തരവിറക്കിയത്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുണ്ടെങ്കിലും സ്റ്റേജ് ക്യാരിയറായി വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നും ഇത്തരത്തില്‍ സര്‍വീസ് നടത്തിയാല്‍ ചട്ടലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടെന്നും കോടതി അറിയിച്ചു. ഹര്‍ജി പരിഗണിച്ച കോടതി 50 ശതമാനം പിഴ ഇപ്പോള്‍ അടയ്ക്കാനും ബാക്കി കേസിന്റെ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മതിയാകുമെന്നും വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം