ഏക സിവിൽകോഡിനെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സഭ ഐകകണ്ഠേന പാസാക്കിയെക്കും.

സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും ഏക സിവിൽ കോഡിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്.

വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ചതിന് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഈ മാസം 24 വരെയാണ് സഭ സമ്മേളനം നടക്കുന്നത്. വിവിധ വിഷയങ്ങളും വിവാദങ്ങളും ഈ സഭാ സമ്മേളനത്തലും ചർച്ചയാകും.

Latest Stories

'സ്‌പോൺസർഷിപ് എന്തിന്? സംഘാടകർ ആര്?'; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

'സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്'; നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദൻ

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്