സര്‍ക്കാര്‍ അവഗണിച്ചതിന് എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് ഉപതിരഞ്ഞെടുപ്പ് ഫലം: ടി. സിദ്ദിഖ്

ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ കണ്ടതെന്ന് ടി സിദ്ദിഖ് എംഎല്‍എ. വയനാട്ടില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി നില്‍ക്കുന്നതിന് തെളിവാണ് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..

ഉപതിരഞ്ഞെടുപ്പ്; കല്‍പറ്റ അസംബ്ലി മണ്ഡലത്തിലെ കണിയാമ്പറ്റ നാലാം വാര്‍ഡ് ചിത്രമൂലയില്‍ യുഡിഎഫിനു മിന്നും ജയം. സിപിഎമ്മിന്റെ കുത്തക സീറ്റാണു യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കമ്മിച്ചല്‍ റഷീദ് പിടിച്ചെടുത്തത്. ഇത് വയനാട്ടില്‍ ജനങ്ങള്‍ യുഡിഎഫിനു അനുകൂലമായി നില്‍ക്കുന്നു എന്നതിനു തെളിവാണ്.

ഭരണത്തിലിരിക്കുന്ന എല്‍ ഡി എഫിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കണ്ടു. വയനാട്ടിലെ മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ നിന്ന് കണ്ണൂര്‍ അതിര്‍ത്തിയില്‍ കൊണ്ട് വച്ച സിപിഎമ്മിനുള്ള താക്കീത് കൂടിയാണു ഈ വിജയം..

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടും വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ സര്‍ക്കാര്‍ അവഗണിച്ചതിനെതിരെയുള്ള താക്കീത് കൂടിയാണു ഈ തിരഞ്ഞെടുപ്പ് ഫലം.

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ