ബസ് കണ്‍സഷന്‍ ഔദാര്യമല്ല, അവകാശം: ആന്റണി രാജുവിന് എതിരെ എസ്.എഫ്‌.ഐ

കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന അപക്വമെന്ന് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് അതെന്നും എസ്എഫ്‌ഐ പറഞ്ഞു.

മന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുസര്‍ക്കാരിന്റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്കു കോട്ടം തട്ടുന്നതിന് ഇടയാക്കും. അഭിപ്രായം തിരുത്താന്‍ മന്ത്രി തയാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ്, സെക്രട്ടറി കെഎം സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മന്ത്രിക്കെതിരെ നേരത്തെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.വിവാദ പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്നും അഭിജിത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ