കര്‍ണ്ണാടകയിലെ ഗുണ്ടല്‍ പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ പി.പി സിജുവാണ് മരിച്ചത്.
കോഴിക്കോട് ഡിപ്പോയിലെ കോഴിക്കോട്- മൈസൂര്‍ സൂപ്പര്‍ ഡ്യൂലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
മൈസൂരില്‍ നിന്ന് തിരികെ വരുന്ന വഴി ഗുണ്ടല്‍ പേട്ട കാവേരിക്ക് സമീപം നക്കല്തൊണ്ടിയിലാണ് അപകടം നടന്നത്. അപകടത്തിന്റ് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.