'എന്തൊരു നെറികെട്ട മനസ്': ദുരന്തമുഖത്തെ വീടുകളിൽ മോഷണം; പണവും സ്വർണവും രക്ഷാപ്രവർത്തകരുടെ ആയുധങ്ങളുമടക്കം മോഷ്ടിച്ചു

ഉരുള്പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലകളിലെ വീടുകളിൽ കവ‍ർച്ച നടക്കുന്നതായി പരാതി ഉയരുന്നു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് കവർച്ച നടക്കുന്നത്. ഇനി അടുത്തതെന്തെന്ന് ചിന്തിച്ച് കഴിയുന്ന ഒരുകൂട്ടം ആളുകളോടാണ് ഈ നീചന്മാർ ഈ ക്രൂരത കാട്ടുന്നത്. ഇത്രയും വലിയ ദുരന്തം നടന്ന മേഖലയിലെത്തി മോഷ്ടിക്കണമെങ്കിൽ ഇവിടം അറിയുന്ന ആളുകൾ തന്നെയായിരിക്കണമെന്നും നാട്ടുകാർ പറയുന്നു.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താൽക്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ വീടുകളിലാണ് കവർച്ച നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. അപകടം സംഭവിച്ചതറിഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പലരും വീടുകൾ അടച്ചുപൂട്ടാതെയും അടച്ചുപൂട്ടിയുമാണ് ഓടിയത്.

മൃതദേഹം കിടന്ന തകർന്ന വീടുകളിൽ നിന്നും പഴ്സും സ്വ‍ർണവും അടക്കമുള്ളവ കവർന്നതായും പരാതിയിൽ പറയുന്നു. ദുരിതാശ്വാസ പ്രവ‍ർത്തകരുടെ മെഷീൻ വാളും കൈ വാളും പോലും കവർന്നതായും പരാതിയുണ്ട്. മൃതദേഹം ഉണ്ടോയെന്ന് പരിശോധിക്കാനായി ഒരു തകർന്ന വീടിലേക്ക് കയറി തിരിച്ചുവന്നപ്പോഴാണ് ആയുധങ്ങൾ നഷ്ടമായതെന്ന് പ്രദേശവാസി കൂടിയായ രക്ഷാപ്രവർത്തകൻ പറഞ്ഞു.

എന്തൊരു നെറികേടാണിത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് സ്വന്തം കിടപ്പാടം പോലും ഇല്ലാതെ നിസ്സഹായരായി നിൽക്കുന്ന ഒരുകൂട്ടം ആളുകളോടാണീ ക്രൂരത. ഒരായുസിന്റെ കാലം മുഴുവൻ അവർ സമ്പാദിച്ച് വച്ചതെല്ലാം കട്ടുകൊണ്ട് പോകുന്ന കാട്ട് കള്ളന്മാർ. ദുരന്തമുഖത്തും ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്യുന്ന ഇവരെപോലെയുള്ളവരുടെ മനസാക്ഷി പോലും മരവിച്ച് പോയിരിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ