ദുരന്തമുഖത്തെ വീടുകളിൽ മോഷണം; മുണ്ടക്കൈയിൽ സുരക്ഷ ഏർപ്പെടുത്തും, രാത്രിയിലും പൊലീസ് ക്യാമ്പ് ചെയ്യും

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലകളിലെ വീടുകളിൽ മോഷണം നടക്കുന്നതായുള്ള പരാതിയിൽ നടപടി. മുണ്ടക്കൈയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനമായി. മുണ്ടക്കൈയിലും ചൂരൽമലയിലും കർശന പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി മുണ്ടക്കൈയിൽ താത്കാലിക ടെൻ്റ് സ്ഥാപിക്കും.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് മോഷണം നടക്കുന്നതായി പരാതി ഉയർന്നത്. ഇത്രയും വലിയ ദുരന്തം നടന്ന മേഖലയിലെത്തി മോഷ്ടിക്കണമെങ്കിൽ ഇവിടം അറിയുന്ന ആളുകൾ തന്നെയായിരിക്കണമെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം കിടന്ന തകർന്ന വീടുകളിൽ നിന്നും പഴ്സും സ്വ‍ർണവും അടക്കമുള്ളവ കവർന്നതായും പരാതിയിൽ പറയുന്നു.

ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ദുരന്തം ബാധിക്കാത്ത വീടുകളിൽ വാതിലുകളും ജനലുകളും കുത്തിത്തുറന്നാണ് മോഷണം നടന്നത്. വീടുകളിലെ വീട്ടുസാധനങ്ങളും സ്വർണവും പണവുമടക്കം അപഹരിക്കപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടെന്ന് പരാതി ഉയ‍ർന്നിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ