കൊച്ചിയില്‍ കെട്ടിട പെര്‍മിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ പിടിയിലായി. കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന ആണ് പിടിയിലായത്. വിജിലന്‍സ് സംഘമാണ് ഇവരെ പിടികൂടിയത്. പൊന്നുരുന്നിയില്‍ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവെയാണ് വിജിലന്‍സിന്റെ പിടിയിലായത്.
സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാന്‍ പൊന്നുരുത്തിയിലെത്തിയത്. കൊച്ചി കോര്‍പ്പറേഷന്റെ്‌റെ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടറാണ് സ്വപ്ന.