നിസാര ഹര്‍ജികളുമായി വരാതെ സ്‌കൂളും റോഡും നിര്‍മ്മിക്കൂ; കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നിസാരകാര്യങ്ങള്‍ക്ക് ഹര്‍ജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.

ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്.സുബീറിനു സീനിയോറിറ്റി അനുവദിച്ചത് സംബന്ധിച്ചായിരുന്നു ഹര്‍ജി. എല്‍ഡി ക്ലാര്‍ക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും ശരിവച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി ഇടപെടേണ്ട വിഷയമാണോ എന്ന് ചോദിച്ചു. ഒരു അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. സ്ഥാനക്കയറ്റ സമയത്തു ഉദ്യോഗസ്ഥന്‍ വേതനമില്ലാത്ത അവധിയിലായിരുന്നു. ജോലിയില്‍ തിരികെ പ്രവേശിച്ച സമയം മുതല്‍ സീനിയോറിറ്റി ആക്കുകയായിരുന്നു. വേതനമില്ലാത്ത അവധി സമയം സര്‍വീസ് ആനുകൂല്യങ്ങള്‍ക്കു പരിഗണിക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ അദ്ദേഹം ജോലിക്ക് ഹാജരാകാതിരുന്നതല്ല. അവധിയിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയതു കൊണ്ട് കാര്യങ്ങള്‍ ഇങ്ങനെയാകില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ നിയമക്കോടതി മാത്രമല്ല, നീതിന്യായക്കോടതി കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്