'ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർ സോൺ നടപ്പിലാക്കില്ല, ഉത്തരവ് പിൻവലിക്കും'; റോഷി അഗസ്റ്റിൻ

ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർ സോൺ നടപ്പിലാക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിനാണ് മന്ത്രിയുടെ മറുപടി. മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷം അറിയിച്ചു.

അണക്കെട്ടുകളുടെ ജലനിരപ്പില്‍ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചും ഇതിനു പുറത്തുള്ള 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണത്തിന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയുമായിരുന്നു. 26-12- 24 ന് ജലവിഭവ വകുപ്പ് ഇറക്കിയ ഉത്തരവ്. ഇതായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് ആധാരം.

ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ അറിയിച്ചു.അടിയന്തര പ്രമേയ നോട്ടീസിനെ പിന്നാലെ സര്‍ക്കാരിന്റെ ഒരു ഉത്തരവ് പിന്‍വലിക്കുന്നത് സഭയില്‍ അപൂര്‍വ്വമാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിനെ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്ന പ്രമേയത്തിന് നോട്ടീസ് നല്‍കിയ മോന്‍സ് ജോസഫിന്റെ ആരോപണം.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി