'ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും'; മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍

ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നും ഇതുവരെയുള്ള നടപടികള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫര്‍ സോണ്‍ വിരുദ്ധ റാലിയില്‍ സംസാരിക്കവേയാണ് ബിഷപ്പിന്റെ മുന്നറിയിപ്പ്.

ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു.

ബഫര്‍ സോണില്‍ സര്‍വേ നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി മൂന്നാമത് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും വ്യാപക ആശയക്കുഴപ്പവും. എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങി വിവിധയിടങ്ങളില്‍ സമരസമിതികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പലയിടത്തും ഒരേ സര്‍വേ നമ്പര്‍ തന്നെ ബഫര്‍സോണിനുള്ളിലും പുറത്തും ഉള്‍പ്പെട്ടിട്ടുണ്ട്.

വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തി മാത്രം രേഖപ്പെടുത്തിയതും ബഫര്‍സോണ്‍ മേഖല അടയാളപ്പെടുത്താത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു. ബഫര്‍സോണ്‍, വന്യജീവി സങ്കേതം, പഞ്ചായത്ത് അതിര്‍ത്തി എന്നിവ ചേരുന്നിടത്ത് പഞ്ചായത്തിന്റെ അതിര്‍ത്തി വ്യക്തമാകുന്നില്ലെന്ന പരാതിയുമുണ്ട്.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി