കേരളത്തിന് ബിഎസ്എന്‍എല്ലിന്റെ ഓണസമ്മാനം; സംസ്ഥാനത്ത് 1000 4ജി ടവറുകള്‍ പൂര്‍ത്തിയായി

രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനിടെ കേരളത്തിന് ഓണസമ്മാനമായി 1000 4ജി ടവറുകള്‍. സംസ്ഥാനത്ത്
ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ടെലികോം മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ആഘോഷത്തിന്റെ ഭാഗമായ കേക്ക് ഉള്‍പ്പെടെയാണ് ടെലികോം മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ്. സ്വകാര്യ ടെലികോം സര്‍വീസുകള്‍ താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത് ബിഎസ്എന്‍എല്ലിന് ഗുണം ചെയ്തിരുന്നു. ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ സ്വകാര്യ ടെലികോം സര്‍വീസുകളുടെ നിരക്ക് വര്‍ദ്ധന കാരണമായിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയുടെ കരുത്തിലാണ് ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം. എന്നാല്‍ ഇതുവരെ എത്ര സൈറ്റുകള്‍ 4ജിയിലേക്ക് മാറ്റിയെന്നത് സംബന്ധിച്ച് ബിഎസ്എന്‍എല്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം 4ജി സൈറ്റുകളാണ് ലക്ഷ്യമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് 1000 ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചത്. 4ജി സേവനങ്ങള്‍ക്കൊപ്പം 5ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയിലാണ് ബിഎസ്എന്‍എല്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ