കൊച്ചിയിൽ 10 വയസുകാരിക്ക് എംഡിഎംഎ നൽകി സഹോദരൻ; ലഹരി ഉപയോഗിക്കാൻ മോഷ്ടിച്ചത് 3ലക്ഷം രൂപ, 12കാരനെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു

കൊച്ചിയിൽ 10 വയസുകാരിക്ക് എംഡിഎംഎ നൽകി 12കാരനായ സഹോദരൻ. ലഹരിക്ക് അടിമയായ 12കാരനെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴായിരുന്നു 12കാരന്റെ ലഹരി ഉപയോഗം. ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം.

കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോ​ഗം കണ്ടെത്തിയത്. പിന്നാലെയാണ് കുട്ടിയെ ലഹരി വിമോചന കേന്ദ്രത്തിലെത്തിക്കുന്നത്. രാത്രി വീട്ടിൽ നിന്ന് സൈക്കിൾ എടുത്തുകൊണ്ടാണ് കുട്ടി ലഹരി ഉപയോ​ഗിക്കാനായി പോയിരുന്നത്. ഒരു ദിവസം കുട്ടിയെ കാണാതായതോടെ രാത്രിയിൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.

ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് 12കാരെ വീട്ടുകാരെ ആക്രമിച്ചു. മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നു 12 വയസുകാരന്റെ ഭീഷണി.

ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് 10 വയസുകാരിയായ സഹോദരിക്ക് ലഹരി നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് സഹോദരിയെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അക്രമസക്തനായാണ് പെരുമാറുന്നത്. അതേസമയം ഈ വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ലെന്നാണ് ആരോപണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ