'കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചു'; കെ.പി.സി.സി ആസ്ഥാനത്ത് ഫ്ളക്‌സ്, കരിങ്കൊടിയും നാട്ടി പ്രതിഷേധം

ഡിസിസി അദ്ധ്യക്ഷന്‍മാരുടെ പട്ടികയെച്ചൊല്ലി  കോൺഗ്രിസിൽ തർക്കം തുടരുന്നതിനിടെ  കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്ന് എഴുതിയ ഫ്ളക്‌സും സ്ഥാപിച്ചിട്ടുണ്ട്. ഡിസിസി അദ്ധ്യക്ഷ പദവി നാടാര്‍ സമുദായത്തിന് നല്‍കാത്തതിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിസിസി ഓഫീസലും  കരിങ്കൊടി കെട്ടുകയുണ്ടായി.

ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.

ഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരിഗണിക്കാത്തവരെ കെപിസിസി പുന:സംഘടന വരുമ്പോള്‍ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃതവം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ അതിനിടയിലാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരെത്തി കരിങ്കൊടിയും പോസ്റ്ററും പിന്നീട് നീക്കം ചെയ്തു. ഡിസിസി അദ്ധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറത്തും പത്തനംതിട്ടയിലുമെല്ലാം  ഫ്‌ളെക്‌സും കരിങ്കൊടി ഉയര്‍ത്തലിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല