നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

സംസ്ഥാനത്ത് നാല് സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിലയിരുത്തല്‍. രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നും വിലയിരുത്തലുണ്ടായി. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനിന്നു. പികെ കൃഷ്ണദാസ്, എംടിരമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. കൃഷ്ണദാസ് പക്ഷത്തുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളെ ഔദ്യോഗിക പക്ഷം പ്രതിരോധിച്ചില്ലെന്നും ആരോപണം ഉയര്‍ന്നു.

ശോഭ സുരേന്ദ്രന്റെ സ്ത്രീത്വത്തെ അപമാനിച്ചവരെ പോലും ഔദ്യോഗിക പക്ഷം പ്രോത്സാഹിപ്പിച്ചുവെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു. മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രധാന നേതാവ് സികെ പത്മനാഭനും യോഗത്തില്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കാന്‍ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടേക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ