യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; വി. ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ്‌ ഇക്കാര്യം അറിയിച്ചത്. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി വി.ഡി. സതീശൻ ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ചടങ്ങിൽ ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ അറിയിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിക്കുന്നത് ആദ്യമായാണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ചലച്ചിത്രമേഖലയിൽ നിന്നടക്കമുള്ള പ്രമുഖർക്കും ക്ഷണമുണ്ട്. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും.

Latest Stories

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്

മന്ത്രിമാരെ ഇന്നറിയാം, വകുപ്പ് വിഭജനത്തില്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ഘടകകക്ഷികള്‍ക്ക് പൂര്‍ണമായി വഴങ്ങില്ല; വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനും ആലോചന

സ്വർണ വിലയിൽ ഇടിവ്; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

യുഡിഎഫ് സർക്കാരിലെ ലീഗ്‌ മന്ത്രിമാരിൽ ധാരണയായി; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഷംസുദ്ദീന് വിദ്യാഭ്യാസം

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യം; അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം : രമേശ് ചെന്നിത്തല

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചു

രണ്ടും കല്പിച്ച് ഫ്രാൻസ്; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; നായകൻ എംബാപ്പെ തന്നെ

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടുത്ത നടപടികളിലേക്ക്; ഉടൻ പരിഹാരം കാണണമെന്ന് ആവശ്യം

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം; മോൻസ് ജോസഫും അപു ജോൺ ജോസഫും പരിഗണനയിൽ, 5 മന്ത്രിമാർ വേണമെന്ന നിലപാടിൽ ലീഗ്