‘ശബരിമല സ്വർണകൊള്ളയിലെ ഇ ഡി അന്വേഷണത്തെ ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം’; എം ടി രമേശ്‌

ശബരിമല സ്വർണകൊള്ളയിലെ ഇ ഡി അന്വേഷണത്തെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ് എന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പറഞ്ഞ എംടി രമേശ് അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണമെന്നും പറഞ്ഞു.

പദ്മകുമാറിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ അന്വേഷണത്തിലുണ്ടായി എന്നും എംടി രമേശ് കൂട്ടിച്ചേർത്തു. പദ്മകുമാറോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. പദ്മകുമാറിന്റെ മൊഴി എസ്ഐടി എന്താണ് പരിഗണിക്കാത്തത്. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം. എസ്ഐടി അന്വേഷണം അട്ടിമറിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന തെളിയണമെന്നും എം ടി രമേശ് പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി യുഡിഎഫിന് അനുകൂലമാണെന്നും എംടി രമേശ് പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയത്തെ മുസ്‌ലിം സമുദായിക സംഘടനകൾ ഹൈജാക്ക് ചെയ്തിരിക്കുന്നു. കോൺഗ്രസിനെ ലീഗും ജമാത്ത് ഇസ്ലാമിയും വിഴുങ്ങി കഴിഞ്ഞു. UDF ന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗും പാണക്കാട് തങ്ങളുമാണ് എന്ന് ഈ തെരെഞ്ഞെടുപ്പോടെ വ്യക്തമായി എന്നും എംടി രമേശ് കൂട്ടിച്ചേർത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ