തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി, പലർക്കും വാടകക്ക് കൊടുക്കാറുണ്ടെന്ന് മറുപടി

തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി ജെ പി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി നേതൃത്വം. സ്ഥാപനത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 27,28 തീയതികളിലാണ് ബിജെപിയുടെ ചിന്തന്‍ ഷിബിര്‍ പരിപാടി നടന്നത്.

ബി ജെ പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയതാണ് കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ, രാഷ്ട്രീയ വ്യത്യാസമന്യേ വിവിധ സംഘടനകളുടെ പരിപാടികൾക്കായി ഇവിടെയുള്ള ഹാൾ സാധാരണയായി വാടകയ്ക്ക് നൽകാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാരുടെ വിശദീകരണം. ബി ജെ പി പഠന ശിബിരത്തിൽ ആർ ശ്രീലേഖയടക്കമുള്ളവർ പങ്കെടുത്തിരുന്നു.

സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനും പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങൾ എടുത്തതിനെതിരെയും കർശന നടപടികളുടെ ഭാഗമായാണ് കെ പി സി സി ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ കൂടിതൽ നടപടികൾക്കാണ് സാധ്യത. സാധാരണ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കൊന്നും ഇത്തരത്തില്‍ ഹാള്‍ വിട്ടുകൊടുക്കുന്നതല്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍. നടത്തിപ്പ് ചുമതല കെപിസിസി ജനറല്‍ സെക്രട്ടറിക്കാണ്.

Latest Stories

തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു

'ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ട്'; ഊരാളുങ്കലിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്; പിന്‍മാറ്റം എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്ന്

'പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായി,'; കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു

'അമ്മൂമ്മ സ്ഥിരം പ്രശ്‌നക്കാരി, ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു'; അഹാന കൃഷ്ണ

അസമിൽ മഴക്കെടുതി രൂക്ഷം; 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷം, 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള; ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് കണ്ടെത്തൽ

വലിയ ടീമുകൾക്കെതിരെയുള്ള ഞങ്ങളുടെ പ്രകടനം മോശമായിരുന്നു, കാര്യങ്ങൾ വിചാരിച്ച പോലെയല്ല പോയത്: ഹർമൻപ്രീത് കൗർ

പൊലീസിനെ വെട്ടിച്ച് 30 ഗ്രാം എംഡിഎംഎയുമായി കടന്നു കളയാൻ ശ്രമിച്ച യുവാവ് പിടിയില്‍