'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍..'; എസ് സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണ നോട്ടീസിന് പിന്നാലെ സുരേന്ദ്ര യാത്രയില്‍ അടുത്തത് സ്വന്തം സര്‍ക്കാരിനെതിരായ ഗാനം!

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ കേരള പദയാത്രയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണ ഗാനം. എസ്സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം’ എന്ന് നോട്ടിസില്‍ എഴുതിയതിന്റെ കേട് തീരും മുമ്പാണ് സ്വന്തം സര്‍ക്കാരിനെതിരെ പ്രചരണ ഗാനവുമായി കെ സുരേന്ദ്രന്റെ പദയാത്ര ജനങ്ങള്‍ക്ക് മുന്നില്‍ ട്രോളായി മാറിയത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരികള്‍ പദയാത്രയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിലേതാണ്.

‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാന്‍ അണിനിരക്ക കൂട്ടരേ’ എന്ന വരിയാണ് സംസ്ഥാന ബിജെപിക്കാര്‍ വലിയ ആവേശത്തില്‍ ആലപിക്കാന്‍ അണികള്‍ക്ക് നല്‍കിയത്. ബിജെപിയുടെ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കെ പഴയ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനെ ഓര്‍മ്മിച്ചെഴുതിയ വരികള്‍ തങ്ങള്‍ക്ക് തന്നെ തിരിച്ചടിച്ചത് പോലായി കാര്യങ്ങള്‍.

ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവന്നത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ് ഈ വരികള്‍ ഉള്‍പ്പെടുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാണ് ബിജെപിയ്ക്ക് നേര്‍ക്ക്. ‘കെ.സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനമാണിതെന്നും ആദ്യമായിട്ടാണ് സുരേന്ദ്രന്റെ പരിപാടിയില്‍ നിന്ന് ഒരു സത്യം കേള്‍ക്കുന്നതെന്നും പി.കെ ഫിറോസ് പരിഹസിച്ചു.

”ദുരിതമേറ്റു വാടി വീഴും പതിതകോടിമാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ…”

എന്നിങ്ങനെ വലിയ വരികള്‍ മുഴക്കി മുന്നേറുമ്പോഴാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള വരികള്‍ ബിജെപിക്കാരിലൂടെ തന്നെ പുറത്തുവരുന്നത്. എന്തായാലും കേന്ദ്ര ഭരണ വിമര്‍ശനത്തിന് ശേഷം താമരപ്പൊന്‍ കൊടി പിടിക്കാനും ഗാനത്തില്‍ ആഹ്വാനമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പദയാത്രയില്‍ ഉച്ചഭക്ഷണം എസ്.സി -എസ് ടി നേതാക്കള്‍ക്കൊപ്പം എന്ന പോസ്റ്റര്‍ വിവാദത്തിലായതിന് പിന്നാലെയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരായ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയിലെ ഗാനമെത്തിയത്.

പദയാത്ര കടന്നുപോയ എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഒരുമിച്ച് ഭക്ഷണം കഴിക്കലും എല്ലാം നടത്തിയിട്ടുണ്ടെന്നും എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ആണ് ഇത്തരം പരിപാടികളെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ചിരുന്നു. സമുദായത്തിലെ മറ്റു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്നതുപോലെ മാത്രമാണ് എസ് സി- എസ് ടി നേതാക്കളുമായുള്ള ചര്‍ച്ചയും നടത്തിയതും അതിനുശേഷം ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. എന്തായാലും ഒന്നൊഴിയുന്നതിന് പിന്നാലെ അടുത്ത ട്രോളും വിവാദവുമായി കെ സുരേന്ദ്രന്റെ പദയാത്ര സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാണ്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു